Wednesday, 17 April 2019

കുഞ്ഞരങ്ങ് പ്രവർത്തനങ്ങൾ 17. 4. 19

കുഞ്ഞരങ്ങ് 2019 പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് രക്ഷിതാക്കൾക്കൊപ്പം സ്കൂളിലെത്തിയ കുട്ടികൾ വളരെ സജീവമായി പരിപാടികളിൽ പങ്കെടുത്തു.

Friday, 29 March 2019

സ്കൂൾ വാർഷീകാ ഘോഷവും യാത്രയയപ്പ് സമ്മേളനവും'.29. 3.19

സ്കൂൾ വാർഷീകാഘോഷവും യാത്രയയപ്പു സമ്മേളനവും നഗരസഭാ ചെയർമാൻ പ്രൊഫ.കെ. പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന നളിനി ടീച്ചർക്കുള്ള ഉപഹാര സമർപ്പണം AE0 ശ്രീ പി.വി.ജയരാജ് നിർവ്വഹിച്ചു. കൗൺസിലർ സി.സി. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചയോഗത്തിൽ ഹെഡ്മാസ്റ്റർ പവിത്രൻ.കെ.വി.റിപ്പോർട്ട് അവതരിപ്പിച്ചു.

Monday, 18 March 2019

ഗണിത പOനോപകരണ നിർമ്മാണ ശിൽപ്പശാല.18.3 .19 തിങ്കൾ

SSA ഫണ്ട് ഉപയോഗപ്പെടുത്തിയുള്ള ഗണിതപഠനോപകരണ നിർമ്മാണ ശിൽപ്പശാല ഇന്ന് സ്കൂളിൽ നടന്നു.

Saturday, 2 March 2019

ചങ്ങാതിക്കൂട്ടം സന്ദർശനം. 2. 3.19 ശനി

വിദ്യാലയം വീട്ടിലേക്ക് എന്ന പരിപാടിയുടെ ഭാഗമായി സ്കൂളിൽ രൂപീകരിച്ച ചങ്ങാതിക്കൂട്ട ത്തിന്റെ നേതൃത്വത്തിൽ ഒന്നാം തരത്തിലെ അർഷ.ഇ.കെ എന്ന കുട്ടിയുടെ വീട് ഇന്ന് സന്ദർശിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി.മുഹമ്മദ് റാഫി, നഗരസഭാ കൗൺസിലർ സി.സി. കുഞ്ഞിക്കണ്ണൻ, BRC റിസോർസ് ടീച്ചർമാർ എന്നിവരും  സ്കൂളിലെ കുട്ടികൾക്കും അധ്യാപികമാർക്കുമൊപ്പം ഉണ്ടായിരുന്നു.

Thursday, 28 February 2019

ദേശീയ ശാസ്ത്ര ദിനാചരണം. 28.2.19

ദേശീയ ശാസ്ത്രദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ ഇന്നു സ്കൂളിൽ ലഘു പരീക്ഷണങ്ങൾ അവതരിപ്പിച്ചു.

Thursday, 21 February 2019

മാതൃഭാഷാ ദിനാചരണം 21-2 - 19

മാതൃഭാഷാ ദിനാചരണത്തിൽ സ്ക്കൂൾ അസംബ്ലിയിൽ കുട്ടികൾക്ക് മാതൃഭാഷയുടെപ്രാധാന്യത്തെക്കുറിച്ച് ഹെഡ്മാസ്റ്റർ പവിത്രൻ.കെ.വി.പ്രഭാഷണം നടത്തുകയും  മാതൃഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.