Friday 27 July 2018

ക്ലബ്ബുകളുടെ ഉദ്ഘാടനവും ചന്ദ്രഗ്രഹണം ക്ലാസ്സും 27.7.18

ചാന്ദ്രോത്സവത്തിന്റെ ഭാഗമായി ഇന്നു നടക്കുന്ന സമ്പൂർണ്ണ ചന്ദ്രഗ്രഹണത്തെക്കുറിച്ച് കുട്ടികൾക്ക് അറിവു പകരുന്നതിനൊപ്പം സ്കൂൾ ക്ലബുകളുടെ ഉദ്ഘാടനവും ശ്രീ പ്രദീപ് കൊടക്കാട് നിർവ്വഹിച്ചു.ശാസ്ത്ര പരീക്ഷണങ്ങളും, ചന്ദ്രഗ്രഹണം ക്ലാസ്സും കുട്ടികൾക്ക് വളരെ വിജ്ഞാനപ്രദമായി.
സ്കൂൾ ക്ലബ്ബ്കളുടെ ഉദ്‌ഘാടനം ശ്രീ പ്രദീപ് കൊടക്കാട് നിർവ്വഹിക്കുന്നു.
ഹെഡ്‌മാസ്‌റ്റർ പവിത്രൻ.കെ .വി 

Monday 23 July 2018

ചാന്ദ്രദിനാഘോഷം - 23. 7.2018 തിങ്കൾ

ചാന്ദ്ര മനുഷ്യരുമായി അഭിമുഖം നടത്തിയും, ചാന്ദ്രദിനപതിപ്പ് തയ്യാറാക്കിയും പേരോൽ ഗവ: എൽ.പി.സ്ക്കൂളിലെ കുട്ടികൾ ചാന്ദ്രദിന സ്മരണ നടത്തി. LCD പ്രൊജക്ടർ ഉപയോഗിച്ചുള്ള ക്വിസും വീഡിയോ പ്രദർശനവും ചന്ദ്രനെ അടുത്തറിയാൻ സഹായകമായി. തുടർന്ന് 98 SSLC ബാച്ചായ പുനർജ്ജനി കുട്ടികൾക്ക് നൽകുന്ന യൂണിഫോം വിതരണവും ഉണ്ടായി.പരിപാടികൾക്ക് ഹെഡ്മാസ്റ്റർ പവിത്രൻ.കെ.വി , സി. രാമചന്ദ്രൻ മാസ്‌റ്റർ, സജിത ടീച്ചർ,അഞ്ജു ടീച്ചർഎന്നിവർ നേതൃത്വം നല്കി.
ചാന്ദ്ര മനുഷ്യര് കുട്ടികളുടെ ചോദ്യങ്ങൾക്കു മറുപടി പറയുന്നു.
ക്വിസ് മത്സരം 
സ്‌കൂൾ അസംബ്‌ളി  ഹെഡ്‌മാസ്‌റ്റർ  പവിത്രൻ.കെ.വി 
പുനർജനിയുടെ യൂണിഫോം വിതരണം 
ചാന്ദ്രദിന പതിപ്പ് പ്രകാശനം SMC അംഗം മാധവൻ നായര് 
ചാന്ദ്രദിന വീഡിയോ പ്രദർശനം 

Wednesday 11 July 2018

BRC ട്രെയിനർ സന്ദർശനം.11. 7.18

BRC ട്രെയിനർ സജീവൻ മാസ്റ്റർ ഇന്ന് സ്കൂളിൽ വരികയും സ്കൂൾ  പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ചെയ്തു.വിവിധ ക്ലാസ്സുകളിൽ കുട്ടികൾക്ക് ഗണിത പ്രവർത്തനങ്ങൾ നൽകുകയുമുണ്ടായി.കുട്ടികൾ വളരെ  താത്പര്യ ത്തോടും  രസകരവുമായും ഗണിത പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്തു .

Monday 9 July 2018

മാതൃ വായന തുടർപരിപാടിയും ഹലോ ഇംഗ്ലീഷ് അവതരണവും.09-07-18

വായനോത്സവത്തിന്റെ ഭാഗമായി നടന്ന മാതൃവായനയുടെ തുടർപരിപാടിയായ അമ്മ വായന കുറിപ്പ് പ്രകാശനവും, കുട്ടികളുടെ ഹലോ ഇംഗ്ലീഷ് അവതരണവും ഇന്ന് സംയുക്ത CPTA യോഗത്തിൽ  നടത്തപ്പെട്ടു.മാതൃ വായന കുറിപ്പ് നീലേശ്വരം മുനിസിപ്പാലിറ്റി  ചാർജുള്ളBRC ട്രെയിനർ ശ്രീജനാർദ്ദനൻ മാസ്റ്റർ PTAപ്രസിഡണ്ട് ശ്രീ വി.കെ.രാജേഷ് ബാബുവിന് നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു.തുടർന്ന് കുട്ടികളുടെ ഹലോ ഇംഗ്ലീഷ് അവതരണവും നടന്നു.

Thursday 5 July 2018

ബഷീർ ദിനാചരണം. 5.7.18 വ്യാഴാഴ്ച

വൈക്കം മുഹമ്മദ് ബഷീർ  ദിനം വിവിധ പരിപാടികളോടെ  സ്കൂളിൽ ആചരിച്ചു .ഹെഡ്മാസ്റ്ററുടെ ആമുഖഭാഷണത്തിനു ശേഷം ബഷീർ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് നാലാം തരത്തിലെ ശിവമയ, വൈഷ്ണവി, നിത്യ പ്രിയ, പ്രാർത്ഥന, അനശ്വര, ശീതൾ എന്നിവർകഥാപാത്ര കുറിപ്പ് അവതരണം നടത്തി.തുടർന്ന് ബഷീർ ജീവിത രേഖാ പത്രികയും ,ബഷീർ കഥാപാത്രങ്ങൾ പതിപ്പും ഹെഡ്മാസ്റ്റർ പവിത്രൻ കെ.വി.പ്രകാശനം ചെയ്തു.ഉച്ചക്കു ശേഷം ബഷീർ കൃതികളുടെ പ്രദർശനവും, പാത്തുമ്മയുടെ ആട് വീഡിയോ LCDപ്രൊജക്ടറിലൂടെ പ്രദർശിപ്പിക്കുകയും ചെയ്തു.
ശീതൾ നാലാം തരം 
നിത്യപ്രിയ നാലാംതരം 
പ്രാർത്ഥന IV 
വൈഷ്ണവി IV 
ശിവമയ IV 
അനശ്വര IV