Saturday 27 July 2019

PTA ജനറൽ ബോഡി യോഗം .26.7.19 വെള്ളി

പി.ടി.എ ജനറൽ  ബോഡി യോഗം 26.7.19 ന് നഗരസഭാ കൗൺസിലർ സി.സി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വി.കെ.രാജേഷ് ബാബു അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ് മാസ്റ്റർ പവിത്രൻ കെ.വി. വരവ് - ചെലവ് കണക്കും  പ്രവർത്തന റിപ്പോർട്ട് സി.രാമചന്ദ്രൻമാസ്റ്ററും അവതരിപ്പിച്ചു.2019-  20 വർഷത്തെ PTA കമ്മിററിയുടെ പ്രസിഡണ്ടായി
ശ്രീ വി.കെ.രാജേഷ് ബാബുവിനേയും, വൈസ് പ്രസിഡണ്ടായി ഹേമ.വി.പി.യേയും, MPTAപ്രസിഡണ്ടായി പ്രീതാ സുധീഷിനെയും യോഗം തെരഞ്ഞെടുത്തു.

Thursday 25 July 2019

ചാന്ദ്രദിനാചരണം

ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി വീഡിയോ പ്രദർശനം,ക്വിസ് മത്സരം,  ചാന്ദ്രദിനപതിപ്പ് തയ്യാറാക്കൽ എന്നിവ നടന്നു.

Sunday 21 July 2019

വാട്ടർ പ്യൂരിഫയർ വിതരണം

ബാങ്ക് ഓഫ് ബറോഡ സ്കൂളിനു നൽകുന്ന വാട്ടർ പൂരിഫയർ ഏറ്റുവാങ്ങൽ ചടങ്ങ് നടന്നു. സ്ക്കൂൾ അസoബ്ലിയിൽ നടന്ന പരിപാടിയിൽ നഗരസഭാ ചെയർമാൻ പ്രൊഫ.കെ.പി.ജയരാജൻ, നഗരസഭാ കൗൺസിലർ സി.സി. കുഞ്ഞിക്കണ്ണൻ, ബാങ്ക് മാനേജർ സത്യൻ, ഹെഡ്മാസ്റ്റർ പവിത്രൻ.കെ.വി, പി.ടി.എ പ്രസിഡണ്ട് വി.കെ.രാജേഷ് ബാബു എന്നിവർ പങ്കെടുത്തു

Tuesday 9 July 2019

പരിസ്ഥിതി ക്ലാസ്സ് 9.7.19

പരിസ്ഥിതി പ്രവർത്തകൻ ഭാസ്ക്കരൻ വെള്ളൂർ ഇന്ന് കുട്ടികൾക്ക് പരിസ്ഥിതിയെ കുറിച്ചു ബോധവൽക്കരണ ക്ലാസ്സ് നൽകി.

Saturday 6 July 2019

SSK ക്ലാസ്സ് റൂം ഉദ്ഘാടനം 6.7.19 ശനി

SSKഅനുവദിച്ച ക്ലാസ്സ് റൂം ഉദ്ഘാടനവും, ഓട്ടിസം സെൻററിലേക്കുള്ള ഉപകരണങ്ങൾ കൈമാറലും,  LSS വിജയികൾക്കുള്ള അനുമോദനവും ഇന്നു നടന്നു. ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ എം.രാജഗോപാലൻ, നഗരസഭാ ചെയർമാൻ പ്രൊഫ.കെ.പി.ജയരാജൻ, വിദ്യാഭ്യാസ  സ്ഥിരം സമിതി ചെയർമാൻ പി.പി.മുഹമ്മദ് റാഫി, SSKഡയറക്ടർ ഡോ.എ.പി. കുട്ടിക്കൃഷ്ണൻ,AE0 പി.വി.ജയരാജ്, കാൺസിലർമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു

Monday 1 July 2019

SSKകെട്ടിട ഉദ്ഘാടന സംഘാടക സമിതി യോഗം. 1.7.19

സമഗ്ര ശിക്ഷാ കേരള അനുവദിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന സംഘാടക സമിതി യോഗം ഇന്ന്നടന്നു.നഗര സഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി.മുഹമ്മദ് റാഫി, കൗൺസിലർ സി.സി.കുഞ്ഞിക്കണ്ണൻ,AEOപി.വി.ജയരാജ്,BPO  കെ.വി.സുധഎന്നിവർ പങ്കെടുത്തു.