Friday 21 June 2019

അന്താരാഷ്ട്ര യോഗാ ദിനം 21.6.2019 വെള്ളി

അന്താരാഷ്ട്ര യോഗാ ദിനത്തിൽ സ്കൂളിലെ കുട്ടികൾക്ക് ആയുഷ് ക്ലബിന്റെ  നേതൃത്വത്തിൽ യോഗയുടെ ബാല പാoങ്ങൾ പകർന്നു നൽകി ഡോ.കെ.വി.നിഷയും ഡോ.സ്വാതിയും.

Thursday 20 June 2019

വായനാ വാരാചരണം ക്വിസ് മത്സരം. 20. 6. 19.

വായനാ വാരാചരണത്തിൽ ഇന്ന് ക്വിസ് മത്സരം നടന്നു.നാലാം തരത്തിലെ അഭിരാമി രഘുനാഥ് ഒന്നാം സ്ഥാനവും മൂന്നാം തരത്തിലെ അതുൽ കൃഷ്ണ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനം നാലാം തരത്തിലെ അനയ്ക്ക.എം.വി യും നേടി.

Wednesday 19 June 2019

വായനാ വാരാചരണ പ്രവർത്തനങ്ങൾ. ഉദ്ഘാടനം.19.6.19 ബുധൻ

വായനാദിനത്തിൽ സ്കൂളിലെ വായനാ  ദിനാചരണ പ്രവർത്തനങ്ങൾ ശ്രീ.ടി.ജി.ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു.P. Nപണിക്കർ ജീവിത രേഖാ പത്രിക പ്രകാശനം, LCDപ്രൊജക്ടർ  ഉപയോഗിച്ചുള്ളക്വിസ് മത്സരം, പുസ്തക പ്രദർശനം,ലൈബ്രറി വിതരണം, ആസ്വാദന കുറിപ്പ് തയ്യാറാക്കൽ, പുസ്തക പരിചയം എന്നീ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ ആസൂത്രണം ചെയ്തിട്ടുണ്ട്.

Thursday 6 June 2019

പ്രവേശനോത്സവം.6. 6.19

പുതിയ കൂട്ടുകാർക്ക് പൂക്കളും, കിരീടവും നൽകി പ്രവേശനോത്സവത്തിൽ മുതിർന്നവർ നവാഗതരെ സ്വീകരിച്ചു.നഗരസഭാ കൗൺസിലർ സി.സി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു.നീലേശ്വരം ബാങ്ക്  പഠനോപകരണ കിറ്റും, സർഗ്ഗ ക്ലബ്ബ് കുടയും വിതരണം ചെയ്തു. വൃക്ഷത്തൈ നടൽ ഡോ.കെ.വി.നിഷ നിർവ്വഹിച്ചു.

Wednesday 5 June 2019

പുതുവർഷത്തെ വരവേൽക്കൽ. 05.06.2019 ബുധൻ

പുതിയ അധ്യയന വർഷത്തെ വരവേൽക്കുന്നതിനായി PTA, MPTAഅംഗങ്ങൾ ഒത്തുചേർന്ന് വേണ്ട മുന്നൊരുക്കങ്ങൾ നടത്തി.പ്രവേശനോത്സവത്തിൽ പുതിയ കൂട്ടുകാർക്ക് നൽകാനുളള പൂക്കളും കിരീടവും തയ്യാറാക്കുകയും സ്കൂൾ പരിസരം അലങ്കരിക്കുകയും ചെയ്തു.