Friday, 29 March 2019

സ്കൂൾ വാർഷീകാ ഘോഷവും യാത്രയയപ്പ് സമ്മേളനവും'.29. 3.19

സ്കൂൾ വാർഷീകാഘോഷവും യാത്രയയപ്പു സമ്മേളനവും നഗരസഭാ ചെയർമാൻ പ്രൊഫ.കെ. പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന നളിനി ടീച്ചർക്കുള്ള ഉപഹാര സമർപ്പണം AE0 ശ്രീ പി.വി.ജയരാജ് നിർവ്വഹിച്ചു. കൗൺസിലർ സി.സി. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചയോഗത്തിൽ ഹെഡ്മാസ്റ്റർ പവിത്രൻ.കെ.വി.റിപ്പോർട്ട് അവതരിപ്പിച്ചു.

Monday, 18 March 2019

ഗണിത പOനോപകരണ നിർമ്മാണ ശിൽപ്പശാല.18.3 .19 തിങ്കൾ

SSA ഫണ്ട് ഉപയോഗപ്പെടുത്തിയുള്ള ഗണിതപഠനോപകരണ നിർമ്മാണ ശിൽപ്പശാല ഇന്ന് സ്കൂളിൽ നടന്നു.

Saturday, 2 March 2019

ചങ്ങാതിക്കൂട്ടം സന്ദർശനം. 2. 3.19 ശനി

വിദ്യാലയം വീട്ടിലേക്ക് എന്ന പരിപാടിയുടെ ഭാഗമായി സ്കൂളിൽ രൂപീകരിച്ച ചങ്ങാതിക്കൂട്ട ത്തിന്റെ നേതൃത്വത്തിൽ ഒന്നാം തരത്തിലെ അർഷ.ഇ.കെ എന്ന കുട്ടിയുടെ വീട് ഇന്ന് സന്ദർശിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി.മുഹമ്മദ് റാഫി, നഗരസഭാ കൗൺസിലർ സി.സി. കുഞ്ഞിക്കണ്ണൻ, BRC റിസോർസ് ടീച്ചർമാർ എന്നിവരും  സ്കൂളിലെ കുട്ടികൾക്കും അധ്യാപികമാർക്കുമൊപ്പം ഉണ്ടായിരുന്നു.