Thursday 13 December 2018

കിലാ പ്രതിനിധി സന്ദർശനവും ലൈബ്രറി പുസ്തകങ്ങൾഏറ്റുവാങ്ങലും.13.12.18

സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി കിലാ പ്രതിനിധി ശ്രീമതി സുമതി ഹരി ഇന്നു സ്കൂൾ സന്ദർശിച്ചു.

സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ കെ.വി.ബാല കൃഷ്ണൻ എഞ്ചിനീയർ സ്കൂൾ ലീഡർക്ക് നൽകുന്നു.

Wednesday 5 December 2018

വിദ്യാലയം വീട്ടിലേക്ക് .5.12.18

വിദ്യാലയം വീട്ടിലേക്ക് പരിപാടിയുടെ ഭാഗമായി പി.ടി.എ.പ്രസിഡണ്ട്  ശ്രീ.വി.കെ.രാജേഷ് ബാബു, ഹെഡ്മാസ്റ്റർ  പവിത്രൻ.കെ.വി. എന്നിവരുടെ നേതൃത്വത്തിൽ രണ്ടാം തരത്തിലെ സഞ്ജയ് സജി എന്ന കുട്ടിയുടെ ഭവന സന്ദർശനം നടത്തി.

Wednesday 21 November 2018

മലയാളത്തിളക്കം ഉദ്ഘാടനം. 21-11-18

പേരോൽ ഗവ: എൽ.പി.സ്കൂളിലെ മലയാളത്തിളക്കം പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ കൗൺസിലർ  ശ്രീ സി.സി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കുള്ള നോട്ടുബുക്ക്, ക്രയോൺസ്, പേന എന്നിവയും വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ പവിത്രൻ. കെ.വി.സ്വാഗതമാശംസിച്ച യോഗത്തിൽ പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീമതി പ്രീതാ സുധീഷ് അധ്യക്ഷം വഹിച്ചു.വിവിധ ദിനാചരണങ്ങളിൽ നടന്ന ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനവും ഉണ്ടായിരുന്നു.

Wednesday 14 November 2018

ശിശുദിനാഘോഷം

സ്കൂളിലെ ശിശുദിനാഘോഷ പരിപാടികൾ BRC ട്രെയിനർ ജനാർദ്ദനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഓരോക്ലാസ്സും തയ്യാറാക്കിയ ശിശുദിനപതിപ്പ് പ്രകാശനവും, ജവഹർലാൽ നെഹറു ജീവിത ശബ്ദരേഖ അവതരണം, ക്വിസ് മത്സരം എന്നിവയും ഉണ്ടായിരുന്നു.

Tuesday 13 November 2018

ആയുഷ് ക്ലബ്ബ് രൂപീകരണം.13 -11-18

നീലേശ്വരം മുനിസിപ്പാലിറ്റിയിൽ ആയുഷ് ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി തെരഞ്ഞെടുക്കപ്പെട്ട പേരോൽ ഗവ: എൽ.പി.സ്കൂളിലെ ആയുഷ് ക്ലബ്ബിന്റെ ഉദ്ഘാടനം ഡോ. നിഷ.കെ.വി.ഉദ്ഘാടനം ചെയ്തു.വിവിധ ചികിത്സാ രീതികളും ,ഔഷധ സസ്യങ്ങളുംകുട്ടികൾക്ക് പരിചയപ്പെടുത്തി.

Thursday 1 November 2018

കേരളപ്പിറവി ദിനാചരണം

കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ പ്രഭാഷണം, മാതൃഭാഷാ പ്രതിജ്ഞ,  ക്വിസ് മത്സരം, നവകേരള സൃഷ്ടിയുടെ ഭാഗമായുള്ള കുട്ടികളുടെ രചനകൾ എന്നിവയും നടന്നു.

Thursday 25 October 2018

സ്ക്കൂളിൽ ദേശാഭിമാനി

പേരോൽ ഗവ: എൽ.പി. സ്കൂളിൽ എല്ലാ ക്ലാസ്സിലേക്കും ദേശാഭിമാനി പത്രം ലഭ്യമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് സ്കൂൾ അസംബ്ലിയിൽ ബഹുമാനപ്പെട്ട MLA ശ്രീ.എം.രാജഗോപാലൻ  നിർവ്വഹിച്ചു.വി.നാരായണൻ മാസ്റ്ററുടെ കുടുംബാംഗങ്ങളാണ് പദ്ധതി ഏർപ്പെടുത്തുന്നത്. ഹെഡ്മാസ്റ്റർ പവിത്രൻ.കെ.വി, SMC അംഗം മാധവൻ നായർ, രക്ഷിതാക്കൾ എന്നിവരും നാരായണൻ മാസ്റററുടെ കുടുംബാംഗങ്ങൾക്കൊപ്പം പരിപാടിയിൽ പങ്കെടുത്തു.

Monday 22 October 2018

രക്ഷിതാക്കൾക്കായുള്ള ബോധവത്ക്കരണ ക്ലാസ്സ്.22.10.18

രക്ഷിതാക്കൾക്കായി  ഇന്ന് സ്കൂളിൽ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.ശ്രീ എം.മഹേഷ് കുമാർ ക്ലാസ്സ് കൈകാര്യം ചെയ്തു. പി.ടി.എ  പ്രസിഡണ്ട് ശ്രീ വി.കെ.രാജേഷ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ പവിത്രൻ.കെ.വി.സ്വാഗതവുംപറഞ്ഞു.

Monday 15 October 2018

സമഗ്ര ശിക്ഷാ അഭിയാൻ കൺസൾട്ടന്റ് സന്ദർശനം.15.10.18

സമഗ്ര ശിക്ഷാ അഭിയാൻ കൺസൾട്ടന്റായ ഡോ.പി.കെ.ജയരാജ്  ഇന്ന് സ്കൂൾ സന്ദർശിച്ച് കുട്ടികളുമായി സംവദിച്ചു.

Tuesday 2 October 2018

ഗാന്ധി ജയന്തി ദിനാചരണം 02.10.18 ചൊവ്വ

ഗാന്ധി ജയന്തി ദിനാചരണം വിവിധ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ പവിത്രൻ.കെ.വി.  മഹാത്മജിയെ ക്കുറിച്ച് കുട്ടികളുമായി സംവദിച്ചു. ക്വിസ് മത്സരത്തിൽ വിജയികളായ വി.എസ്.ശിവമയ, വൈഷ്ണവി വിനോദ് ,അപർണ ദേവകി എ.പി. എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.  തുടർന്ന് PTA,  SMC, MPTA എന്നിവരുടെ നേതൃത്വത്തിൽ  സ്കൂളും പരിസരവും ശുചിയാക്കുകയും ചെയ്തു.
.