Thursday, 28 February 2019

ദേശീയ ശാസ്ത്ര ദിനാചരണം. 28.2.19

ദേശീയ ശാസ്ത്രദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ ഇന്നു സ്കൂളിൽ ലഘു പരീക്ഷണങ്ങൾ അവതരിപ്പിച്ചു.

Thursday, 21 February 2019

മാതൃഭാഷാ ദിനാചരണം 21-2 - 19

മാതൃഭാഷാ ദിനാചരണത്തിൽ സ്ക്കൂൾ അസംബ്ലിയിൽ കുട്ടികൾക്ക് മാതൃഭാഷയുടെപ്രാധാന്യത്തെക്കുറിച്ച് ഹെഡ്മാസ്റ്റർ പവിത്രൻ.കെ.വി.പ്രഭാഷണം നടത്തുകയും  മാതൃഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.

Tuesday, 12 February 2019

പഠനോത്സ വം 12. 2.19 ചൊവ്വ

പഠനോത്സവ പരിപാടികൾ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി.മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. കൗൺസിലർ സി.സി. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. ശാസ്ത്ര-ഭാഷാ-ഗണിത പ്രവർത്തനങ്ങളിലൂന്നിയ മികവാർന്ന പ്രവർത്തനങ്ങൾ കുട്ടികൾ അവതരിപ്പിച്ചു.

Tuesday, 5 February 2019

പഠനോത്സവം സ്വാഗത സംഘം രൂപീകരണ യോഗം. 5. 2.19 ചൊവ്വ

പഠനോത്സവം സ്വാഗത സംഘം  രൂപീകരണ യോഗം ഇന്നു നടന്നു. ഫിബ്രവരി 12 നു നടക്കുന്ന പഠനോത്സവത്തിന്റെ സ്വാഗത സംഘം ചെയർമാനായി നഗരസഭാ കൗൺസിലർ സി.സി. കുഞ്ഞിക്കണ്ണനേയും കൺവീനറായി ഹെഡ്മാസ്റ്റർ പവിത്രൻ.കെ.വിയേയും യോഗം തെരഞ്ഞെടുത്തു.