Friday 20 December 2019

ക്രിസ്മസ് പരിപാടികൾ.20.12.19 വെള്ളി

ഇന്നു സ്കൂളിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടിയിൽ നിന്നും

Wednesday 18 December 2019

വലയസൂര്യഗ്രഹണത്തെ വരവേൽക്കൽ. 18. 12.19 ബുധൻ

വലയസൂര്യഗ്രഹണത്തെ
വരവേൽക്കുന്നതിന്റെ ഭാഗമായി ഇന്ന്  സ്കൂളിൽ വീഡിയോ പ്രദർശനം നടത്തി.

Thursday 12 December 2019

ഭിന്ന ശേഷി ശാക്തീകരണ പ്രതിജ്ഞ 12 - 12 -2019

ഭിന്ന ശേഷി സൗഹൃദ കേരളം സന്ദേശത്തിന്റെ ഭാഗമായി ഇന്ന് സ്കൂളിൽ വിദ്യാർത്ഥികൾ ഭിന്നശേഷിശാക്തീകരണ പ്രതിജ്ഞയെടുത്തു

Saturday 23 November 2019

വിദ്യാലയം പ്രതിഭകളിലേക്ക്. 22. 11. 19

വിദ്യാലയം പ്രതിഭകളിലേക്ക് എന്ന പരിപാടിയുടെ ഭാഗമായി ഇന്ന് പ്രശസ്ത കഥാപ്രസംഗകലാകാരൻ കെ.എൻ. കീപ്പേരിയെ സന്ദർശിച്ചു. ഭാഷാപരമായി ഒട്ടേറെ കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. പൂക്കൾ നൽകി ആദരിച്ച കുട്ടികൾക്ക് മധുരം നൽകിയും കഥ പറഞ്ഞും, പാടിയും വ്യത്യസ്ത അനുഭവങ്ങൾ നൽകി.

Wednesday 20 November 2019

വിദ്യാലയം പ്രതിഭകളിലേക്ക്. 20-11-19

പ്രശസ്ത നാടക കലാകാരനും അനൗൺസറുമായ പിനാൻ നീലേശ്വരത്തെ ഇന്ന് സന്ദർശിക്കുകയും കുട്ടികൾ പൂക്കൾ നൽകി ആദരിക്കുകയും ചെയ്തു.കുട്ടികൾക്ക് ധാരാളം അനുഭവങ്ങളും നിർദ്ദേശങ്ങളും അദ്ദേഹം നൽകുകയും ചെയ്തു.

Thursday 14 November 2019

വിദ്യാലയം പ്രതിഭകളിലേക്ക്. 14-11-19

വിദ്യാലയം പ്രതിഭകളിലേക്ക്  പരിപാടിയുടെ ഭാഗമായി ശിൽപ്പിയും ചിത്രകാരനുമായ പ്രഭൻ നീലേശ്വരത്തിനെ സന്ദർശിച്ചു കുട്ടികൾ പൂക്കൾ നൽകി ആദരിച്ചു. തന്റെ പ്രവർത്തനമേഖലയിലെ അനുഭവങ്ങൾ അദ്ദേഹം കുട്ടികളുമായി പങ്കു വെച്ചു.താൻ ചെയ്ത ഏറ്റവും ചെറിയ ചിത്രം കുട്ടികൾക്ക് വിവരിച്ചു കൊടുത്ത് ഒരു പെയ്ന്റിങ് സ്കൂളിലേക്ക് നൽകുകയും ചെയ്തു.


Monday 4 November 2019

ശ്രദ്ധ പദ്ധതി SRG യോഗം .4. 11. 19

ശ്രദ്ധ പദ്ധതി 2019 - 20 പ്രത്യേക  SRG യോഗം ചേർന്ന് പരിപാടികൾ ആസൂത്രണം ചെയ്തു.

സബ്ബ് ജില്ലാതല മേള

ഹോസ്ദുർഗ്ഗ് സബ്ബ് ജില്ലാതല മേളകളിൽ പങ്കെടുത്തവർ അസംബ്ലിയിൽ നിന്നും ഏറ്റുവാങ്ങിയ സമ്മാനങ്ങളുമായി ഹെഡ്മാസ്റ്റർക്കൊപ്പം

Saturday 2 November 2019

കേരളപ്പിറവി

കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായുള്ള ക്വിസ് മത്സരം ഇന്നു നടന്നു.

Wednesday 16 October 2019

ലോക ഭക്ഷ്യ ദിനം: 16.10.19

ലോക ഭക്ഷ്യ ദിനമായ ഇന്ന് നല്ല ഭക്ഷണ ശീലങ്ങളെക്കുറിച്ച് കുട്ടികൾക്ക് ഒരു വീഡിയോ അധിഷ്ഠിത ക്ലാസ്സ് നൽകി.

Saturday 5 October 2019

ശുചിത്വ ക്ലാസ്സ്.5 -10 - 19 ശനി

കുട്ടികൾക്ക് ശുചിത്വത്തിന്റെ ബാലപാ0ങ്ങൾ പകർന്നു നൽകി ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ ശ്രീജിത്ത് ക്ലാസ്സെടുത്തു.

Wednesday 2 October 2019

ഗാന്ധി ജയന്തി ദിനാഘോഷം 2 10..2019

മഹാത്മജിയുടെ ജന്മശതാബ്ദി  ആഘോഷങ്ങൾ സ്കൂളിൽ വിവിധ പരിപാടികളോടെ ആചരിച്ചു.സ്കൂൾ പരിസരം ശുചിയാക്കൽ, പാചകപ്പുര ശുചിയാക്കൽ, ക്വിസ്, പച്ചക്കറി തോട്ടമൊരുക്കൽ എന്നിവയും ഉണ്ടായി.

സ്കൂൾ സ്പോർട്സ്

സ്കൂൾ സ്പോർട്സ് മത്സരങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.

വിജ്ഞാനോത്സവം. 28.9.19

വിജ്ഞാനോത്സവം  നീലേശ്വരം മുനിസിപ്പാൽ തലം ഹെഡ്മാസ്റ്റർ പവിത്രൻ കെ.വി.ഉദ്ഘാടനം ചെയ്തു.

PTA ജനറൽബോഡി 27.9.19

PTA ജനറൽ ബോഡി യോഗം.BRC യിൽ നിന്നും ലഭിച്ച മൊഡ്യൂളുകൾക്ക്  അനുസൃതമായ ചർച്ചകളും തീരുമാനങ്ങളും ഉണ്ടായി.

Wednesday 25 September 2019

സ്കൂൾ ലീഡർ ഇലക്ഷൻ 25.9.19 ബുധൻ

ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ കുട്ടികൾക്കു പകർന്നു നൽകി സ്കൂൾ ലീഡർ ഇലക്ഷൻ ഇന്നു നടന്നു.

Thursday 5 September 2019

പ്രളയ ദുരിതാശ്വാസ നിധി

നാടിനൊപ്പം ഞങ്ങളും പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികൾ അവർ കൊണ്ടുവന്ന തുകകൾ നിക്ഷേപിക്കുന്നു.

Thursday 15 August 2019

സ്വാതന്ത്ര്യ ദിനാഘോഷം.15. 8.19 വ്യാഴം

 സ്വാതന്ത്ര്യ ദിനാ ഘോഷ പരിപാടികൾ നഗരസഭാ കൗൺസിലർ സി.സി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ് നീലേശ്വരം ഓട്ടിസം സെൻററിലേക്ക് പഠനോപകരണങ്ങൾ നൽകി.പ0ന മികവു പുലർത്തിയ കുട്ടികൾക്ക് എൻഡോവ്മെൻറുകൾ വിതരണം ചെയ്തു. ഇതു വരെ നടന്ന ക്വിസ്മത്സരവിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്യുകയുണ്ടായി. കുട്ടിക ൾക്ക് മിഠായിയും ലഡുവും വിതരണം ചെയ്തു.