Wednesday 15 August 2018

സ്വാതന്ത്ര്യ ദിനാഘോഷം

സ്വാതന്ത്ര്യ ദിനാ ഘോഷ പരി പാടികൾനീലേശ്വരം  നഗരസഭാ ചെയർമാൻ ഡോ.കെ. പി.ജയരാജൻ ഉദ് ഘാടനം ചെയ്തു.പഠന മികവു പുലർത്തിയ കുട്ടികൾക്കുള്ള എൻഡോവ്മെന്റുകൾ കൗണ്സിലര് സി.സി.കുഞ്ഞിക്കണ്ണൻ വിതരണം ചെയ്തു.രാവിലെ ഹെഡ്‌മാസ്‌റ്റർ കെ.വി.പവിത്രൻ ദേശീയ പതാക ഉയർത്തി.തുടർന്ന് റാലിയും നടന്നു.ദേശീയ പതാക നിർമ്മാണം, അമ്മമാർക്കും കുട്ടികൾക്കും ക്വിസ് മത്സരം,സ്വാതന്ത്ര്യ ദിന പതിപ്പ് നിർമ്മാണം,പായസവിതരണം,ചരിത്ര സംഭവങ്ങളുടെ ചിത്ര പ്രദർശനം എന്നിവയുംസ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു സ്‌കൂളിൽ  നടത്തുകയുണ്ടായി.
 

Monday 6 August 2018

ഹിരോഷിമാ ദിനം 6.8.18 തിങ്കൾ

യുദ്ധവിരുദ്ധ സന്ദേശം കുട്ടികൾക്കു പകർന്നു നൽകുന്നതിനായി  ഇന്നത്തെ ദിവസത്തെ പ്രാധാന്യത്തെക്കുറിച്ച് സ്കൂൾ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ പവിത്രൻ കെ.വി. വിശദീകരിച്ചു. തുടർന്ന് സഡാക്കൊ കൊക്ക് നിർമ്മാണത്തിനു ശേഷം സ്ക്കൂളിലൊരുക്കിയ യുദ്ധവിരുദ്ധ സന്ദേശമരത്തിനു ചുവട്ടിൽ നിന്ന് യുദ്ധവിരുദ്ധ പ്രതിജ്ഞയുമെടുത്തു .

Friday 3 August 2018

ആഗസ്റ്റ് മാസപ്രവർത്തന കലണ്ടർ

ഹിരോഷിമാ - നാഗസാക്കി ദിനങ്ങളും, സ്വാത ന്ത്ര്യ ദിനാഘോഷവും ഓണാഘോഷവും ഉൾപ്പെടുന്ന ആഗസ്ത് മാസകലണ്ടർ SRG യോഗം  ചേർന്ന് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. അടുത്ത ആഴ്ചയിൽ ചേരുന്ന  സ്കൂൾ PTA യോഗത്തിൽ സ്വാതന്ത്ര്യ ദിന- ഓണാഘോഷ പരിപാടികൾ ആസൂത്രണം ചെയ്യും.