Friday 29 June 2018

PTA ജനറൽ ബോഡി യോഗം - 29.06.2018

PTA ജനറൽ ബോഡി യോഗം നഗരസഭാ കൗണ്സിലര് സി.സി.കുഞ്ഞിക്കണ്ണൻ ഉദ്‌ഘാടനം ചെയ്തു.ഹെഡ്‌മാസ്റ്റർ പവിത്രൻ. K.V പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.PTA പ്രസിഡണ്ട് കെ.പ്രഭാകരൻ അധ്യക്ഷം വഹിച്ചു.JHI ചന്ദ്രൻ ആരോഗ്യ ക്‌ളാസ് നല്കി.പുതിയ PTA പ്രസിഡന്റായി വി.കെ.രാജേഷ് ബാബുവിനെയും, MPTA പ്രസിഡന്റായി ഹേമ.വി.പിയെയും യോഗം തെരഞ്ഞെടുത്തു.ഹെഡ്മാസ്റ്റർ പവിത്രൻ.കെ.വി സ്വാഗതവും സി.രാമചന്ദ്രൻ മാസ്‌റ്റർ നന്ദിയും പറഞ്ഞു.
കൗണ്സിലര് സി.സി.കുഞ്ഞിക്കണ്ണൻ 


MPTA പ്രസിഡണ്ട് ഹേമ.വി.പി.

പുതിയ PTA പ്രസിഡണ്ട് രാജേഷ്ബാബു.വി.കെ 

ഹെഡ്‌മാസ്‌റ്റർ പവിത്രൻ.കെ.വി.



JHI ചന്ദ്രൻ ആരോഗ്യ ക്‌ളാസ് 

മുൻ PTA പ്രസിഡണ്ട് കെ.പ്രഭാകരൻ


Monday 25 June 2018

വായനോൽസവം- ഏഴാം ദിവസം. അമ്മ വായന.25.6.18

വായനോത്സവത്തിന്റെ ഭാഗമായി ഏഴാം ദിവസമായ ഇന്ന് അമ്മ വായന പുസ്തക   വിവരണം നടന്നു.  അസംബ്ലിയിൽ അമ്മമാർ അവർക്കു സ്കൂൾ ലൈബ്രറിയിൽ നിന്നും ലഭിച്ച പുസ്തകത്തെ ആധാരമാക്കി കുട്ടികളോട് പുസ്തക വിവരണം നടത്തി. ഒന്നാം തരത്തിലെ അരുൺകുമാറിന്റെ അമ്മ  രമ്യയും, രണ്ടാം തരത്തിലെ രാഹുൽകൃഷ്ണയുടെ അമ്മ നിർമ്മലയും പുസ്തക വിവരണം നടത്തി.അമ്മമാരുടെ ഈ രീതിയിലുള്ള വിവരണം  കുട്ടികൾക്ക് പുതിയ  അനുഭവമായി.

Thursday 21 June 2018

വായനോത്സവം. മൂന്നാം ദിവസം -. 21-6-2018

വായനോത്സവം മൂന്നാം ദിവസമായ ഇന്ന് സ്കൂൾ മാതൃ ഫോറം രൂപീകരണം നടന്നു. തുടർന്ന് അമ്മ വായന-പുസ്തകവിതരണവും ലൈബ്രറി പുസ്തകങ്ങളുടെ പ്രദർശനവുംSMC ചെയർമാൻ കെ. മാധവൻ നായർ ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളിൽ സ്കൂൾ അസംബ്ലിയിൽ അമ്മമാർ കുട്ടികൾക്ക് പുസ്തക വിവരണം നടത്തും.നീലേശ്വരം മുനിസിപ്പാലിറ്റി ചാർജ്ജുള്ള ബി.ആർ.സി.ട്രെയിനർ ശ്രീ.ജനാർദ്ദനൻ  മാസ്റ്റർ ഇന്നു സ്കൂൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.
BRC ട്രെയിനർ ശ്രീ.ജനാർദ്ദനൻ മാസ്റ്റർ
SMC ചെയർമാൻ ശ്രീ. K. മാധവൻ നായർ പുസ്തകപ്ര ദർശനം ഉദ്ഘാടനം ചെയ്തു.
 അമ്മ വായന- ലൈബ്രറി പുസ്തക വിതരണം
 അമ്മ വായന- ലൈബ്രറി പുസ്തക വിതരണം
'

Tuesday 19 June 2018

വായനാ വാരാഘോഷം. 19.06.2018

വായനയുടെ ലോകത്തേക്ക്‌ കൊച്ചുകൂട്ടുകാരെ ആനയിക്കുന്നതിനായി സ്‌കൂളിൽ ഇന്ന് വായനോത്സവ പരിപാടികൾക്ക് സമാരംഭമായി.ഹെഡ്‌മാസ്‌റ്റർ പവിത്രൻ  .കെ .വി കുട്ടികൾക്ക്  വായനാ സന്ദേശം നല്കി.സി.രാമചന്ദ്രൻ മാസ്‌റ്റർ, പ്രജിഷ ടീച്ചർ, സജിത ടീച്ചർഎന്നിവർ സംസാരിച്ചു.പി.എൻ.പണിക്കർ ജീവിത രേഖാ പത്രികാ പ്രകാശനം നാലാം തരത്തിലെ ശിവമയയിൽ നിന്നും സ്വീകരിച്ചു ഹെഡ്മാസ്റ്റർ പ്രകാശനം ചെയ്തു.സ്‌കൂൾ ഓഡിയോ സിസ്‌റ്റത്തിലൂടെ പത്ര പാരായണം നടത്തി.തുടർന്നുള്ള ദിവസങ്ങളിൽ പുസ്തക പ്രദർശനം,ക്വിസ്, അമ്മ വായന പുസ്തക വിതരണം,ആസ്വാദന കുറിപ്പ് തയ്യാറാക്കൽ എന്നിവയും ആസൂത്രണം ചെയ്തു.
പത്രികാ പ്രകാശനം  ഹെഡ്‌മാസ്‌റ്റർ പവിത്രൻ.കെ.വി 
ഹെഡ്‌മാസ്‌റ്റർ വായനാ ദിന സന്ദേശം നല്കുന്നു.
സി.രാമചന്ദ്രൻ മാസ്റ്റര് സംസാരിക്കുന്നു.
സജിത ടീച്ചർ സംസാരിക്കുന്നു.

Wednesday 13 June 2018

HELLO ENGLISH

ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ ഭാഗമായുള്ള ' know your learner' പരിപാടി സ്‌കൂളിൽ ആരംഭിച്ചു.SRG യോഗം ആസൂത്രണം ചെയ്തതിനടിസ്ഥാനത്തിൽ   ക്ലാസ്സുകൾ പ്രാവർത്തികമാക്കുന്നു.

Tuesday 5 June 2018

June 5 Environment day

പ്ലാസ്റ്റിക്കിനെ പ്രതിരോധിക്കൂ എന്ന സന്ദേശവുമായി ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഈ വർഷത്തെ ലോകപരിസ്ഥിതി ദിനാഘോഷം വിവിധ പരിപാടികളോടെ ആചരിച്ചു.ഹെഡ്മാസ്റ്റർ  പവിത്രൻ .കെ.വി  , സി .രാമചന്ദ്രൻ മാസ്‌റ്റർ എന്നിവർ സംസാരിച്ചു.വൃക്ഷ തൈ വിതരണം,സ്‌കൂൾ പരിസരത്തു വൃക്ഷ തൈ നടൽ ,പരിസ്ഥിതി ദിന പ്രതിജ്ഞ ,ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു.നളിനി ടീച്ചർ, പ്രജിഷ ടീച്ചർ,  PTCM പ്രഭാകരൻ എന്നിവർ നേതൃത്വം നല്കി.ക്വിസ് മത്സരത്തില് ശിവമയ.വി.എസ് (നാലാംതരം )ഒന്നാം സ്ഥാനം നേടി.
ഹെഡ്മാസ്‌റ്റർ  പവിത്രൻ.കെ.വി സംസാരിക്കുന്നു.
സി.രാമചന്ദ്രൻ  മാസ്‌റ്റർ  സംസാരിക്കുന്നു.
വൃക്ഷ തൈ നടൽ  

പരിസ്ഥിതി ദിന പ്രതിജ്ഞ