Thursday 31 January 2019

പ0ന യാത്ര - 31. 1-19 വ്യാഴം

സ്കൂളിൽ നിന്നും ഇന്ന് പഠനയാത്ര സംഘടിപ്പിച്ചു. പറശ്ശിനിക്കടവ് മിനി സൂവിൽ വിവിധയിനം പാമ്പുകൾ, മറ്റു ജീവികൾ എന്നിവയെ പരിചയപ്പെട്ടതിന്നു ശേഷം വയല പ്ര പാർക്കിൽ  ബോട്ടുയാത്ര മറ്റു വിജ്ഞാന വിനോദ ഗെയിമുകൾ എന്നിവയിലും കുട്ടികൾ പങ്കെടുത്തു

Wednesday 23 January 2019

കുട്ടികളുടെ അവകാശങ്ങൾ childline 23. 1. 19

കുട്ടികളുടെ അവകാശങ്ങൾ ബോധവത്കരണത്തിന്റെ ഭാഗമായി ഇന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ വീഡിയോ പ്രദർശനത്തിലധിഷ്ഠിതമായ  ക്ലാസ്സ് നടത്തുകയുണ്ടായി.

Monday 14 January 2019

ആയുഷ് ക്ലബ്ബ് - ഔഷധ സസ്യങ്ങൾ നടീൽ ഉദ്ഘാടനം. 14. 1. 19 തിങ്കൾ

ആയുഷ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ ഔഷധ സസ്യങ്ങൾ നടീൽ ഉദ്ഘാടനം ഡോ. നിഷ.കെ.വി.നിർവ്വഹിച്ചു.

Saturday 5 January 2019

സ്കൂൾ ടാലന്റ് ലാബ്. 5 - 1 - 19 ശനി

സ്കൂൾ ടാലന്റ് ലാബ് പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനായുള്ള ശിൽപ്പശാലക്ക് തുടക്കമായി.ഇന്ന് വെജിറ്റബിൾ പ്രിന്റിംഗിൽ പത്മാവതി ടീച്ചർ, എംബ്രോയിഡറിയിൽ ശ്രീമതി അനിത.കെ.എൻ, ഓല ഉത്പന്നങ്ങൾ ശ്രീ.പ്രഭാകരൻ.കെ എന്നിവർ കുട്ടികൾക്ക് വൈദഗ്ധ്യം പകർന്നു നൽകി.

Tuesday 1 January 2019

പുതുവത്സരാഘോഷം 1-1-2019

2019നെ വരവേറ്റുകൊണ്ട് സ്കൂളിൽ പുതുവൽസരാഘോഷം സംഘടിപ്പിച്ചു.പുതുവത്സര സന്ദേശം നൽകലും.,  കേക്ക് മുറിക്കലും നടന്നു. തുടർന്ന് ജൈവവൈവിധ്യ പാർക്കിൽ ജൈവവേലിയും, ജൈവ പച്ചക്കറി തോട്ടമൊരുക്കലും നഗരസഭാ കൗൺസിലർ ശ്രീ.സി.സി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് വി.കെ.രാജേഷ് ബാബു, ഹെഡ്മാസ്റ്റർ പവിത്രൻ.കെ.വി. എന്നിവർ സന്നിഹിതരായി.
ജൈവ പച്ചക്കറിത്തോട്ട വും, ജൈവവേലിയും.